മയക്കുമരുന്ന് വിമുക്ത സമൂഹം സൃഷ്ടിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: മന്ത്രി എം. ലിജു

തിരുവനന്തപുരം:സമൂഹത്തെ കാർന്നുതിന്നുന്ന മയക്കുമരുന്ന് വിപത്തിനെതിരെ യുവജനങ്ങൾ ശക്തമായി രംഗത്തിറങ്ങണമെന്നും, അതിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് വളരെ ഏറെയാണെന്നും ബഹു.എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി ശ്രീ. എം. ലിജു പറഞ്ഞു.
തിരുവനന്തപുരം സർക്കാർ കോളേജ് ഓഫ് നഴ്സിംഗ് ആന്റിനാർക്കോട്ടിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഉണർവ്’ – അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ സമാപന ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ കഴക്കൂട്ടം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. വി. മുരളീധരൻ അധ്യക്ഷത വഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. സ്വപ്ന കെ.ജി. സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരാഴ്ചയോളം നീണ്ടുനിന്ന ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ഹരികൃഷ്ണ ജി.എൽ. അവതരിപ്പിച്ചു.
തുടർന്ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജു രവീന്ദ്രൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രീത എസ്‌,അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിജ ഡി., സീനിയർ സൂപ്രണ്ട് ശ്രീ. സുധീഷ്കുമാർ പി., പി.ടി.എ പ്രസിഡന്റ് ശ്രീ. ഷാനവാസ് പി.ജെ., എസ്.എൻ.എ ചെയർപേഴ്സൺ ശ്രീ. ഹക്കിംഷ എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. കെ.ബി.എൻ.എസ്.എ പ്രസിഡന്റ് ശ്രീ. ബ്ലെസൺ ബിജു നന്ദി രേഖപ്പെടുത്തി.

You May Also Like

About the Author: Jaya Kesari