കാസര്‍കോട്: കാസര്‍കോട് സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റതായി വിവരം.നഗരത്തിലെ മാര്‍ക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.ഓട്ടോയിലെ സീറ്റിന് പുറമേ മറ്റൊരു തട്ട് കൂടി ഇട്ടായിരുന്നു ഇതില്‍ കുട്ടികളെ കൊണ്ടു പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.കാസര്‍കോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മഡോണ എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

