.ഓണാഘോഷത്തിന് ആവേശം പകർന്ന് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’; കൊച്ചിയിൽ റാപ്പ് ടാലന്റ് ഹണ്ടും ഗ്രാൻഡ് ഫിനാലെയും

കൊച്ചി: ഓണത്തോടനുബന്ധിച്ച് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’ സംഗീതപരിപാടിയുടെ മൂന്നാം പതിപ്പിന് കൊച്ചിയിൽ തുടക്കമാകുന്നു. കഴിഞ്ഞ രണ്ട് പതിപ്പുകളിലൂടെ 20,000-ത്തിലധികം സംഗീതാസ്വാദകരെ ആകർഷിച്ച പരിപാടി ഇത്തവണ കൂടുതൽ വിപുലമായാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ശ്രദ്ധേയ റാപ്പ് കലാകാരന്മാരായ തിരുമാലിയും ലിൽ പയ്യനും ആദ്യമായി ഈ വേദിയിലെത്തും.

ഇത്തവണത്തെ പ്രധാന ആകർഷണമായി സംസ്ഥാനതലത്തിൽ ‘റാപ്പ് ടാലന്റ് ഹണ്ട്’ സംഘടിപ്പിക്കുന്നു. സംഗീത സ്ട്രീമിങ് വേദിയായ സ്പോട്ടിഫൈയുടെ സഹകരണത്തോടെ നടക്കുന്ന മത്സരത്തിൽ മലയാളം, ഇംഗ്ലീഷ് അല്ലെങ്കിൽ ഇരു ഭാഷകളും ചേർത്ത് റാപ്പ് അവതരിപ്പിക്കുന്നവർക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 16 പേർക്കാണ് ആഗസ്റ്റ് 7-ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ തിരുമാലിക്കും ലിൽ പയ്യനുമൊപ്പം വേദി പങ്കിടാനുള്ള അവസരം ലഭിക്കുക.

ഗ്രാൻഡ് ഫിനാലെയിൽ റാപ്പ് പ്രകടനങ്ങളും തത്സമയ സംഗീതപരിപാടികളും ഉൾപ്പെടെ നിരവധി ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്. യുവ റാപ്പ് കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് ലോകത്തിന് മുന്നിലെത്തിക്കാനും ഇന്ത്യൻ ഹിപ്-ഹോപ്പ് രംഗത്തെ അടുത്ത ശ്രദ്ധേയ ശബ്ദത്തെ കണ്ടെത്താനുമുള്ള വേദിയായാണ് മാക്സ് യു.ആർ.ബി.എൻ ‘അൺ-മ്യൂട്ട്’ ഒരുക്കുന്നതെന്ന് മാക്സ് ഫാഷൻ സി.ഇ.ഒ സുമിത് ചന്ദന പറഞ്ഞു.

You May Also Like

About the Author: Jaya Kesari