
കോഴിക്കോട് വെള്ളിപറമ്പില്‍ ലഹരിയിലായ മകന്റെ അടിയേറ്റ് അച്ഛന് മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരന് (64) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകന് അഭിരാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. ലഹരിയിലായിരുന്ന അഭിരാമിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വിവരമറിഞ്ഞെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് സ്ഥലത്തെത്തി പ്രതിയായ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
