തൃശൂർ ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു

തൃശൂർ: തൃശൂർ ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ ഷോക്കേറ്റു മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്.ദേശമംഗലം തലശ്ശേരിയില്‍ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴി ഫാമിലെ തൊഴിലാളികളാണിവർ.ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയില്‍ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കൊളജിലേക്ക് മാറ്റി. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

You May Also Like

About the Author: Jaya Kesari