
ബംഗളൂരു: കർണാടകയിലെ ധാർവാഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.അർധനഗ്നമായ നിലയില്‍ സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോയെന്ന് പോലീസ് സംശയിക്കുന്നു.
ഞായറാഴ്ച രാവിലെ ധാർവാഡ് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.
