പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസ്; ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിൽ

മാവേലിക്കര: ആലപ്പുഴ ചുനക്കര കോമല്ലൂരില്‍ പ്രവർത്തിച്ചുവന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പൊതുജനങ്ങളില്‍നിന്ന് പണയമായി സ്വീകരിച്ച സ്വർണം തിരിമറി നടത്തി കോടികള്‍ തട്ടിയ കേസില്‍ ഒന്നാം പ്രതിയായ സ്ഥാപനയുടമ അറസ്റ്റിലായി.ഭരണിക്കാവ് വില്ലേജില്‍ മഞ്ചാടിത്തറ മുറിയില്‍ മൂന്നാം വാർഡില്‍ വലിയ വീട്ടില്‍ രാധാകൃഷ്ണ പിള്ള (58) ആണ് പിടിയിലായത്. ചുനക്കര കോമല്ലൂരിലെ ശ്രീലകം ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇയാള്‍.രാധാകൃഷ്ണ പിള്ളയും സ്ഥാപനത്തിലെ ജീവനക്കാരനായ ടിനു തമ്പാനും, പൊതുപ്രവർത്തകനായ രാഹുല്‍ രാധാകൃഷ്ണനും ചേർന്നാണ് ആളുകള്‍ പണയം വെച്ച സ്വർണാഭരണങ്ങള്‍ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്തതെന്നാണ് കേസ്. കുറത്തികാട് എസ്‌എച്ച്‌ഒ വി ഉദയകുമാർ, എഎസ്‌ഐ സജുമോള്‍, എസ്‌സിപിഒ സുന്ദരേശൻ, സിപിഒ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari