
തിരുവല്ല: മണിമലയാറ്റില്‍ നഴ്സിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കറ്റോട് മുതിരക്കാലായില്‍ തോമസ് ജോണിന്റെയും അന്നമ്മയുടെയും മകൻ ജോയല്‍ തോമസ് (20) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം 3. 30 ഓടെ മണിമലയാറ്റില്‍ കറ്റോട് കാട്ടുവള്ളിക്കാട് കടവില്‍ ആയിരുന്നു അപകടം. കുളിക്കാൻ ഇറങ്ങിയ ജോയല്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.ഉടൻതന്നെ നാട്ടുകാർ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍.
