
തോപ്പുംപടി: കൊച്ചിയില്‍ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി. തോപ്പുംപടിയിലെ വീട്ടില്‍ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർ വശത്തെ റോഡില്‍ കിടന്നിരുന്ന കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.ചക്കരയിടുക്കില്‍ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫല്‍(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന.
