
ബെർലിൻ : ജർമ്മനിയിലെ ബോച്ചുമില് അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്നു മലയാളികള് മരിച്ച സംഭവ കൊലപാതകമെന്ന് സ്ഥിരീകരിച്ചു.അപ്പാർട്ട്മെന്റിന് തീപിടിച്ച് വിഷപ്പുക ശ്വസിച്ച് കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ഷീല ജോയ് )(25), ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു (25), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. സംഭവത്തില് കെട്ടിടത്തില് താമസിച്ചിരുന്ന 41കാരനായ റൊമാനിയൻ പൗരനെ ജർമ്മൻ പൊലീസ് കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.ഇയാള് ബോധപൂർവ്വം തീയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി.ചൊവ്വാഴ്ച പുലർച്ചെ 4.15ഓടെ ബോഹും ഹോഫ്സ്റ്റെഡ് ജില്ലയിലെ പോസ്റ്റ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിലായിരുന്നു അഗ്നിബാധ ഉണ്ടായത്. താഴത്തെ നിലയിലെ ഇടനാഴിയില് സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്ക്ക് തീവച്ചതാകാമെന്നാണ് അനുമാനം. തടി കൊണ്ടുള്ള കോവണിയിലേക്ക് തീ ആളിപ്പടർന്നതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഹോമിസൈഡ് സ്ക്വാഡ് അറസ്റ്റിലായ 41കാരനെ ചോദ്യം ചെയ്തുവരികയാണ്.
