
വൻ ഇടിവില്‍നിന്ന് പതിയെ തിരിച്ചു കയറി സ്വർണവില. തുടർച്ചയായ മൂന്നാം ദിവസവും വർധന രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കൂടിയത്.ഇതോടെ പവന് 1,05,080 രൂപയും ഗ്രാമിന് 13,135 രൂപയുമായി.
ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. പവന് 1,04,680 രൂപയായിരുന്നു വില. ശനിയാഴ്ച ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 80 രൂപ കൂടി 1,04,560 രൂപയുമായിരുന്നു വില. ഞായറാഴ്ച ഇതേ വില തുടർന്നു.
