തൃശൂർ: SSLC പരീക്ഷയിൽ സർവ്വ കാല റെക്കോർഡ് വിജയം കൈവരിച്ച ഇക്കുറി ജില്ലയിൽ 3021 പേർക്ക് സീറ്റില്ല. 18669ആൺകുട്ടികളും, 17244 പെൺകുട്ടികളും അടക്കം 35913 പേരാണ് ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്. SSLC വിജയിച്ച കുട്ടികൾക്കായി ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉള്ളത് 32650 സീറ്റുകൾ മാത്രമാണ്. 202 ഹയർ സെക്കന്ററി സ്കൂളുകളാണ് ജില്ലയിലുള്ളത്. ഇതിൽ 76 സർക്കാർ, 93 എയ്ഡഡ്, 33 അൺ എയ്ഡഡ് സ്കൂളകളുമാണ്. SSLC വിജയിച്ച കുട്ടികൾക്കായി ഹയർ സെക്കന്ററി സ്കൂളളിൽ 32650 സീറ്റുകൾ മാത്രമാണ് നിലവിൽ ഉള്ളത്. ഇതിൽ സർക്കാർ സ്കൂളുകളിലും, എയ്ഡഡ് മേഖലയിലുമായി 2805 സീറ്റുകളും, അൺ എയ്ഡഡ് സ്കൂളുകളിൽ 4600 സീറ്റുകളും ഉണ്ട്. മൊത്തം ഹയർ സെക്കന്ററി സ്കൂളുകളിലായി 653 ബാച്ചുകളാണ് നിലവിലുള്ളത്. ഇതിൽ 354 എണ്ണം സയൻസും, 107 എണ്ണം ഹ്യൂമാനിറ്റീസും, 192 എണ്ണം കോമേഴ്സ് ഗ്രൂപ്പുകളുമാണ്.
[6/28, 8:13 PM] Sir: സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി , മാനേജ്മെന്റ് ക്വോട്ട സീറ്റുകൾ ഒഴികെയുള്ള സീറ്റുകളാണ് സർക്കാർ നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴിലുള്ളത്. ഇങ്ങനെ വരുമ്പോൾ സീറ്റ് വീണ്ടും കുറയും.