വളര്‍ത്തു മീനുകള്‍ ചത്ത വിഷമം സഹിക്കാനാകാതെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചങ്ങരംകുളത്ത് പോലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി കളത്തില്‍ രവീന്ദ്രന്റെ മകന്‍ റോഷന്‍ ആര്‍ മേനോന്‍ (13) ആണ് തൂങ്ങി മരിച്ചത്.വെള്ളിയാഴ്ചയാണ് സംഭവം. പ്രാവിന് തീറ്റ കൊടുക്കാന്‍ വാര്‍പ്പിന് മുകളില്‍ പോയ കുട്ടിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോയി നോക്കിയപ്പോഴാണ് ഇരുമ്ബ് പൈപ്പില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.