ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി.സിഐഎസ്‌എഫ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഖാലിദ് മഖ്‌സുദ്, രഞ്ജിത് സിംഗ് എന്നിവരെയാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള 810 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. പെരുമാറ്റത്തില്‍ തോന്നിയ സംശയത്തെ തുടര്‍ന്നാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇരുവരെയും കസ്റ്റംസിന് കൈമാറി.