ചിതറയില്‍ യുവാവിനെ പെട്രോള്‍ പമ്പില്‍ വച്ച്‌ തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; രണ്ടുപേര്‍ അറസ്റ്റിൽ

കൊല്ലം: ചിതറയില്‍ യുവാവിനെ പെട്രോള്‍ പമ്പില്‍ വച്ച്‌ തറയോട് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.സഹോദരന്മാരായ ഷാൻ, ഷെഹീൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ആക്രമണത്തില്‍ ദര്‍പ്പക്കാട് സ്വദേശി ബൈജു കൊല്ലപ്പെട്ടത്. സൈദലി എന്ന് വിളിക്കുന്ന ബൈജുവിനെ എന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് ഷാൻ, ഷെഹിൻ എന്നിര്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട ബൈജു ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം മദ്യപിച്ച്‌ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ വച്ച്‌ അസഭ്യം പറയുകയും വാക്കു തര്‍ക്കം നടത്തുകയും ചെയ്തുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തര്‍ക്കത്തിന് ഒടുവിലാണ് ചിതറ പെട്രോള്‍ പമ്പില്‍ വച്ച്‌ ബൈജുവിനെ ആക്രമിച്ചത്.കൊല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും കാറില്‍ കടന്നു കളഞ്ഞ ഷാനുംഷെഹിനിയും ഏനാത്ത് നിന്നാണ് പിടിയില്‍ ആയത്. പമ്പില്‍ വച്ച്‌ തന്നെ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 8 =