കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം : കേരള സർക്കാർ സസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരസ്കാരങ്ങൾ നൽകുന്നത്. സി.ജി.ശാന്തകുമാർ സമഗ്ര സംഭാവാ പുരസ്കാരം ഉല്ലല ബാബുവിന് നൽകും. കഥ / നോവൽ പുരസ്കാരം കെ.വി. മോഹൻ കുമാറിന് ( ഉണ്ടക്കണ്ണന്റെ കാഴ്ചകൾ) നൽകും. കവിത പുരസ്കാരം ദിവാകരൻ വിഷണുമംഗലത്തിന്‌ (വെള്ള ബലൂൺ) നൽകും. ശാസ്ത്ര പുരസ്കാരം സാഗാ ജെയിംസിന് (ശാസ്ത്ര മധുരം) നൽകും. ജീവചരിത്രം / ആത്മകഥ പുരസ്കാരം സെബാസ്റ്റൻ പള്ളിത്തോടിന് (വൈക്കം മുഹമ്മദ് ബഷീർ ഇമ്മിണി വല്യ ഒരാൾ) നൽകും. വിവർത്തനം / പുനരാഖ്യാന പുരസ്കാരം ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടിക്ക് (രാവണൻ) നൽകും. ചിത്രീകരണം പുരസ്കാരം ബോബി എം.പ്രഭക്ക് (ആദം ബർസ) നൽകും . പ്രൊഡക്ഷൻ പുരസ്കാരം പൂർണ പബ്ലിക്കേഷൻസിന് ( ബുദ്ധ വെളിച്ചം ) നൽകും. നാടകം പുരസ്കാരം സാബു കോട്ടുക്കൽ ( പക്ഷിപാഠം) നൽകും. വൈജ്ഞാനികം പുരസ്കാരം ഡോ.ടി. ഗീനാകുമാരി (മാർക്സിയൻ അർത്ഥ ശാസ്ത്രം കുട്ടികൾക്ക് ), ശ്രീചിത്രൻ എം ജെ (ഇതിഹാസങ്ങളെത്തേടി ) നൽകും . സി.ജി . ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം 60,000/- രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്കാരങ്ങൾ. കവിപ്രഭാവർമ്മ, മുൻചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാർ ഐ എ എസ്, മുൻ ചീഫ് സെക്രട്ടറിയും സാഹിത്യകാരനുമായ വി.പി. ജോയി എന്നിവർ അടങ്ങിയ ജൂറിയാണ് സമഗ്രസംഭാവനാ പുരസ്കാരം നിർണ്ണയിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen + 18 =