താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് തിരിച്ചെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് തിരികെ എത്തി. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് അഷ്‌റഫ് ബസ് മുഖേന തിരികെ എത്തിയത്.സംഭവത്തില്‍ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് ഊർജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് തിരികെ എത്തിയത്. തട്ടിക്കൊണ്ട പോയ സംഘം കൊല്ലത്ത് നിന്ന് അഷ്‌റഫിനെ ബസ് കയറ്റി വിടുകയായിരുന്നു.അഷ്‌റഫിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഭാര്യ സഹോദരന്‍ ലിജീഷുമായുള്ള സാമ്ബത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിന്നെ കരിപ്പൂര്‍ സ്വര്‍ണ ക്കവര്‍ച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധമുള്ള സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങള്‍ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിന്നെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു..

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

3 × four =