തിരുവനന്തപുരം : സംസ്ഥാന ഐ ടി ഐ കളിൽ നിന്നും വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന ട്രെയിനികൾക്ക് തൊഴിലാവസരങ്ങൾ ലഭ്യമാക്കുന്നതിനായി ഐ ടി ഐ കളിലെ പ്ലെസ്‌മെന്റ് സെല്ലുകൾക്ക് പുറമെ ജില്ലാ തലത്തിലുള്ള സ്‌പെക്ട്രം ജോബ് ഫെയ്റുകൾ വ്യവസായിക പരിശീലനവകുപ്പ് സംഘടിപ്പിക്കുകയും ഇതിലൂടെ നിരവധി ട്രെയിനികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള കമ്പനികളിൽ തൊഴിൽ ലാഭ്യമാകുകയും ചെയുന്നുണ്ട്. പുതുതായി ആരംഭിച്ച ചാല ഐ ടി ഐ ഉൾപ്പടെ 4 പുതുതായി ആരംഭിച്ച നാലു സർക്കാർ ഐ ടി ഐകൾ പുതുതലമുക്കായി ഇപ്പോ 108 സർക്കാർ ഐ ടി ഐകൾ നിലവിലുണ്ട്. ന്യൂജനറേഷൻ ട്രേഡുകളായ അഡിക്റ്റീവ് ടെക്‌നിഷ്യൻ 3ഡി പ്രിന്റിംഗ്, മൾട്ടിമീഡിയ അനിമേഷൻ, ഗ്രാഫിക്സ് ഡിസൈനിങ് മുതലായ 8 കോഴ്സുകൾ ഉൾപെടുത്തിട്ടുണ്ട്. വ്യവസായിക പരിശീലന വകുപ്പ് അഡിഷണൽ ഡയറക്ടർ മിനി മാത്യു, ജോയിന്റ് ഡയറക്ടർ ഷമി ബേക്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചതാണിത്