മകന്‍ അച്ഛനെ തീ കൊളുത്തിക്കൊന്നു

പരവൂർ : പരവൂരില്‍ മകന്‍ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകന്‍ അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനില്‍ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു. കൃത്യത്തിന് മുന്‍പും വാക്കേറ്റമുണ്ടായി. അനില്‍കുമാറിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീനിവാസനോട് ഒരു ലക്ഷം രൂപ ചോദിച്ചെങ്കിലും നല്‍കിയില്ല. സ്വത്ത് വീതം വയ്പ്പിലും അനില്‍കുമാറിന് അതൃപ്തിയുണ്ടായിരുന്നു. അച്ഛന്‍ വേണ്ടത്ര പരിഗണന നല്‍കാത്തതിലും വിരോധമുണ്ടായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തപ്പോള്‍ അനില്‍കുമാര്‍ അച്ഛനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു. എന്നാല്‍ തിരിച്ച്‌ അവഗണന മാത്രം എന്നാരോപിച്ചാണ് കൊലപാതകം നടത്തിയത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

three × two =