തിരുവനന്തപുരം : ജൂലൈ 5ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് 60 വർഷം തികയുന്നു . വജ്രജൂബിലി ആഷോഷങ്ങൾ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1965 ജൂലൈ 5ന് ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകൃതമായതോടെയാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.
ആദ്യകാല ഫിലിം സൊസൈറ്റി പ്രവർത്തകരെ ആദരിക്കൽ, തുടർച്ചയായി 50 വർഷം വരെ പ്രവർത്തിച്ച ഫിലിം സൊസൈറ്റികളെ ആദരിക്കൽ, അടൂർ ഗോപാലകൃഷ്ണൻ ക്യൂറേറ്റ് ചെയ്ത 60 സിനിമകളുടെ പ്രദർശനം, അടുത്ത ഒരു വർഷം വിവിധ ജില്ലകളിൽ നടക്കുന്ന ചലച്ചിത്ര പ്രദർശനങ്ങൾ, തൃശൂർ 20 മത് IFFT, കുമിളി പരിസ്ഥിതി ചലച്ചിത്ര മേള, ഇരിങ്ങാലക്കുട ഋതു, കോഴിക്കോട് – മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നടത്തുന്ന ചലച്ചിത്രങ്ങളുടെ ആസൂത്രണം എന്നിവയാണ് പ്രധാന കാര്യ പരിപാടികൾ.
ജൂലൈ 5 തിരുവനന്തപുരം പ്രസ്സ് ക്ലബ് ടി. എൻ. ജി ഹാളിൽ ആണ് വജ്രജൂബിലി ആഘോഷം നടക്കുന്നത് എന്ന് ഫിലിം സൊസൈറ്റി ജനറൽ കൺവീനർ ചെറിയാൻ ജോസഫ്, ഡോ. ബി രാധാകൃഷ്ണൻ, സാബു ശങ്കർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Diamond Jubilee Celebrations of Film Societies in Kerala on July 5; Inauguration by Adoor Gopalakrishnan
Thiruvananthapuram: The Film Society Movement completes 60 years on July 5. Diamond Jubilee Celebrations by Adoor Gopalakrishnan