ഇസുസു ഐ-കെയർ പ്രീ-മൺസൂൺ സർവീസ് ക്യാമ്പ് ഇന്ന് മുതൽ

ഇസൂസു മോട്ടോഴ്‌സ് ഇന്ത്യ ഇസൂസു ഡി-മാക്സ് പിക്ക്-അപ്പുകൾ, എസ്‌യുവികൾ എന്നിവയ്ക്കായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘ഇസൂസു ഐ-കെയർ പ്രീ-മൺസൂൺ ക്യാമ്പ്’ ഇന്ന് (ജൂൺ 18) തുടങ്ങും. ഈ മാസം 24 വരെ ഇസൂസു അംഗീകൃത ഡീലർ സർവീസ് സെന്ററുകളിൽ നിന്ന് സേവനം ലഭിക്കും. ഈ സീസണിൽ രാജ്യത്തുടനീളം തടസ്സമില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി ഉപഭോക്താക്കൾക്ക് മികച്ച ആനുകൂല്യങ്ങളും പ്രതിരോധ പരിപാലന പരിശോധനകളും നൽകാനാണ് സർവീസ് ക്യാമ്പ് ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

ഈ കാലയളവിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ വാഹനങ്ങൾക്കായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. കേരളത്തിൽ എറണാകുളം, കോഴിക്കോട്, കായംകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലെ സർവീസ് സെന്ററുകളിലും ബെംഗളൂരു, ചെന്നൈ, ചിക്കമഗളൂരു, കോയമ്പത്തൂർ, മംഗളൂരു, മൈസൂരു, തേനി, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിലും ഐ-കെയർ പ്രീ-മൺസൂൺ സർവീസ് ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 1800 4199 188 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

You May Also Like

About the Author: Jaya Kesari