
കണ്ണൂർ : കണ്ണൂർ നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി താമസ സ്ഥലമായ വാടക ക്വാർട്ടേഴ്സില്‍ നിന്നും അറസ്റ്റിലായി.എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പി. വിഗണേഷ് ബാബുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അക്ഷയും സംഘവും കണ്ണൂർ നഗര പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ തായത്തെരുവില്‍ നിന്നുമാണ് 1 .458 കിലോ ഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ബബൻ കദമിനെ (42) അറസ്റ്റുചെയ്തത്.
പ്രതിയെ കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
