
കരിക്കകം തോട്ടു പുറത്തുവിട്ടിൽ പരേതരായ ഹിന്ദി പ്രൊഫസർ ആർ ജനാർദ്ദനൻ പിള്ളയുടേയും , സീതമ്മയുടേയും മകനും പ്രശ്സത ഹിന്ദി സാഹിത്യകാരനും വിവർത്തകനും ആയ പ്രൊഫസർ ഡോ. ജെ രാമചന്ദ്രൻ നായർ (79) റിട്ട ഹിന്ദി വിഭാഗം മേധാവി എം ജി കോളേജ് തിരുവനന്തപുരം, എറണാകുളത്തെ വസതിയിൽ 30/08/26 ഞായറാഴ്ച നിര്യാതനായി
കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളായ സ്റ്റിൽ ആൻ്റ് മൈൻസ് , സിവിൽ ഏവിയേഷൻ ടൂറിസം ആൻ്റ് ട്രൈബൽ അഫയേർസ് എന്നിവയിൽ ഉപദേശക സമിതി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ഭരണസമിതി അംഗമായും വിദൂര വിദ്യാഭ്യാസ ചെന്നൈ (കേരള റീജിയൻ) ഡപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ കെ. വൈജയന്തി, മകൾ ഡോ. ദേവികാറാണി കെ. ആർ ,മെഡിക്കൽ ഓഫീസർ (ജി. എ.ഡി വല്ലാർപാടം) മരുമകൻ വിനോയ് കോരം വല്യത്ത് (HCL Tech) . സംസ്കാരം 01/09/26 ചൊവ്വാഴ്ച ഉച്ചയ്ക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ
