ബീഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടൽ ;രണ്ടു പേർക്ക് പരിക്ക്

പാറ്റ്ന: ബീഹാറില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു പേർക്ക് പരിക്കേറ്റു. ഗുണ്ടാത്തലവനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ബല്‍വന്ത് കുമാർ സിംഗ്, രവി രഞ്ജൻ കുമാർ സിംഗ് എന്നിവർക്കാണ് പരിക്കേറ്റത്.ബീഹാറിലെ അരായില്‍ പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.ജൂലായ് 17ന് പാറ്റ്നയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ചന്ദൻ മിശ്രയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളെയാണ് ഏറ്റുമുട്ടലില്‍ പൊലീസ് കീഴ്പ്പെടുത്തിയത്. പ്രതികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ബീഹാർ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ഭോജ്പൂർ പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ട് പ്രതികളും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ചോദ്യം ചെയ്യലില്‍ ഗുണ്ടാത്തലവന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചു.

You May Also Like

About the Author: Jaya Kesari