ന്യൂഡൽഹി: ഡല്‍ഹിയില്‍ ഊഞ്ഞാലാടുന്നതിനിടെ കൽതൂണ് തകർന്നുവീണ് ആറ് വയസുകാരി മരിച്ചു. ഡൽഹിയിലെ ഹൊളംബി കുർദ് മേഖലയിലെ നരേല ഇൻഡസ്ട്രിയല്‍ ഏരിയയില്‍ ആണ് സംഭവം.കല്‍തൂണിന്റെ പഴക്കമാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.പഴകിയ കൽതൂണിൽ ആയിരുന്നു ഊഞ്ഞാല്‍ കെട്ടിയിരുന്നത്. തൂണ് ഇടിഞ്ഞുവീണ് കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഓടയിൽ വീണ നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തുന്നത്.
കുട്ടിയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കുട്ടിയുടെ മൃതദേഹം ബാബു ജഗ്ജീവന് റാം മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

