

തിരുവനന്തപുരം :- തൈക്കാട് അയ്യാ ഗുരുവിന്റെ 116-ആമത് മഹാ സമാധി വാർഷികം 25,26,27 തീയതികളിൽ തൈക്കാട് മഹാ സമാധി സ്ഥാനത്ത് നടത്തും. 26ന് വൈകുന്നേരം 6.30ന് ഗുരു അനുസ്മരണസമ്മേളനം ശിവഗിരി മഠം പ്രസിഡന്റ് സച്ചി താനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും. 27ന് നടക്കുന്ന കാവടി ഘോഷയാത്ര അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ഡോക്ടർ ജി രവികുമാർ, ശ്രീ അയ്യാ മിഷൻ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
