റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. വൈകിട്ട് അഞ്ചിന് റെയില്‍വേ പോലീസിന്റെ പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലാണ് മൂന്നു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്.രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ തെക്കുവശത്ത് മൂത്രപ്പുരയ്ക്ക് സമീപമാണ് ബാഗ് കണ്ടെത്തിയത്. ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിന്‍ പരിശോധിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ബാഗ് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.സംഭവത്തില്‍ റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് ബാഗ് ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.

You May Also Like

About the Author: Jaya Kesari