
മലപ്പുറം : കാസർകോടുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് നേരെ മലപ്പുറം താനൂരിനും തിരൂരിനുമിടയില്‍ വെച്ച് കല്ലേറുണ്ടായി.ആക്രമണത്തില്‍ ട്രെയിനിന്റെ സി 7 കോച്ചിലെ ജനല്‍ച്ചില്ല് തകർന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. കല്ലേറിന് ശേഷം ട്രെയിൻ യാത്ര തുടർന്നു.
നേരത്തെയും കേരളത്തില്‍ വന്ദേഭാരത് ട്രെയിനിന് നേരെ സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് അനുവദിച്ച രണ്ട് വന്ദേഭാരത് ട്രെയിനുകളും വിജയകരമായി സർവീസ് നടത്തിവരുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത്. റെയില്‍വേയുടെ അഭിമാന പദ്ധതികളിലൊന്നായ വന്ദേഭാരത് ട്രെയിനുകള്ക്കെതിരെയുള്ള ഇത്തരം പ്രവൃത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
