തിരുവനന്തപുരം:കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 15 ന് ചിന്ന ചാല ഗണേശ സ്മൃതി മന്ദിരത്തിൽ വച്ച് രാമായണ ദിനാചരണം നടത്തും. വൈകുന്നേരം 3 മുതൽ4.30 വരെ അദ്ധ്യാത്മ രാമായണ പാരായണം 6 മണിക്ക് സമൂഹ രാമാർച്ചന തുടർന്ന് സമൂഹ രാമാഭിഷേകവും നടത്തുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ , സെക്രട്ടറി ഡോ.ജി.രാമമൂർത്തി തുടങ്ങിയവർ അറിയിച്ചു.
