
പാലക്കാട്: ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവര്‍ണ ജൂബിലിയാഘോഷത്തിന് 17ന് തുടക്കം. പാലക്കാട്, ഗുരുവായൂര്‍ ക്ഷേത്രം, കോഴിക്കോട് തളി ക്ഷേത്രം, തൃശൂര്‍ സംഗീത നാടക അക്കാദമി റിജിയണല്‍ തിയേറ്റര്‍, വൈക്കം ശ്രീമഹാദേവക്ഷേത്രം, തിരുവനന്തപുരം ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ഹാള്‍ എന്നിവിടങ്ങളിലായി ഒരു വര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷം നടക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ..കെ. വിജയന് പത്രസമ്മേളനത്തില്‍ പറഞ്ഞു.ചെമ്പൈ അനുസ്മരണ പ്രഭാഷണം, സംഗീത സെമിനാറുകള്‍, ചെമ്ബൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യര്‍, ചെമ്ബൈ സംഗീതോത്സവത്തില്‍ ദീര്‍ഘ നാളായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന കര്‍ണാടക സംഗീതജ്ഞര്‍ എന്നിവരെ ആദരിക്കല്‍, ചെമ്പൈയുടെ ജീവചരിത്ര ഗ്രന്ഥമായ ‘ചെമ്ബൈ സംഗീതവും ജീവിതവും സുവര്‍ണ ജൂബിലി പതിപ്പ് പ്രകാശനം,
സുവര്‍ണജൂബിലി സ്മാരക തപാല്‍ സ്റ്റാമ്ബ്, തപാല്‍ കവര്‍ പ്രകാശനം എന്നിവ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.ചെമ്ബൈ സംഗീതോത്സവ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് അഞ്ചിന് പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.
