“ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു.

തിരുവനന്തപുരം: ഭാരതത്തിലെ ഏറ്റവും വലിയ ഗ്രാമീണ കായിക മേളയായ ഈശ ഗ്രാമോത്സവത്തിന്റെ പതിനേഴാം എഡിഷൻ കേരളത്തിൽ 23 മുതൽ ആരംഭിക്കുന്നു. കേരളത്തിൽ നിന്നായി 700-ലധികം മത്സരാർത്ഥികളും 140 -ലധികം ടീമുകളും പങ്കെടുക്കും.കാസർകോട് കണ്ണൂർ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ആറ് ജില്ലകളിൽ മത്സരങ്ങൾ നടക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് ഗ്രാമോത്സവം നടക്കുന്നത്. ക്ലസ്റ്റർ തലം, ഡിവിഷണൽ തലം, ഗ്രാൻഡ് ഫിനാലെ കേരളത്തിൽ ക്ലസ്റ്റർ ലെവൽ മത്സരങ്ങൾ ഓഗസ്റ്റ് 23 – 24 തീയതികളിൽ തൃശ്ശൂരിലെ വരന്തരപ്പളിയിലും എറണാകുളത്തെ അമ്പലമുഗളിലും നടക്കും. കാസർഗോഡിലെ ചെറുവത്തൂരിൽ ഓഗസ്റ്റ് 28-29 ന് മത്സരങ്ങൾ നടക്കുന്നു. തുടർന്ന് തിരുവനന്തപുരത്തെ പോത്തൻകോടും കണ്ണൂരിലെ വെള്ളച്ചാൽ മക്രേരിയും ഓഗസ്റ്റ് 30-31 ന് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. പാലക്കാടിലെ അയിലൂരിൽ വച്ച് സെപ്റ്റംബർ 1 – 2 തീയതികളിലും മത്സരങ്ങൾ നടക്കുന്നു. സെപ്റ്റംബർ 21 ന് കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിലെ ആദിയോഗിയുടെ മുന്നിൽ ഗ്രാൻഡ് ഫിനാലെ നടക്കുന്നു.67 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.

You May Also Like

About the Author: Jaya Kesari