ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം;7 പേരെ കാണാതായി, 2പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ട്

ചമോലി ജില്ലയില്‍ ആണ് മേഘവിസ്‌ഫോടനം. 7 പേരെ കാണാതായി, 2പേരെ രക്ഷപ്പെടുത്തി. 6 വീടുകള്‍ മണ്ണിനടിയിലായതായും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം മഴ നാശംവിതച്ച ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും. ഉത്തരാഖണ്ഡിലെ സഹസ്രധാര, മാല്‍ദേവ്ത, ഡെറാഡൂണ്‍ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതല്‍.മേഘവിസ്‌ഫോടനത്തിലും കനത്ത മഴയിലും 15 പേര്‍ മരിച്ചു. കാണാതായ 16 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിമാചല്‍ പ്രദേശിലെ മണ്ടി ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്.

You May Also Like

About the Author: Jaya Kesari