അങ്കമാലി കറുകുറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

അങ്കമാലി കറുകുറ്റിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം സ്വദേശിനി ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്.നാലുദിവസം പഴക്കമുള്ള നിലയിലാണ് മൃതദേഹം. മൃതദേഹം നഗ്നമായ നിലയിലായിരുന്നു.കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടില്‍ ഒറ്റക്കായിരുന്നു ഇവരുടെ താമസം. മൃതദേഹം കണ്ടെത്തുമ്പോള്‍ വീടിന്റെ പിന്നിലെ വാതില്‍ തുറന്ന നിലയിലായിരുന്നു. അതിനാല്‍ കൊലപാതക സാധ്യതയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം.ബ്രോക്കർ വഴിയാണ് ഇവർ വീട് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഏതാനും ദിവസമായി ഇവരെ വിളിച്ചിട്ടു കിട്ടാതിരുന്നതിനാല്‍ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. പ്രദേശത്ത് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പോലീസിനെ വിവരമറിച്ചു.രാവിലെ എട്ടരയോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്തെത്തി. മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പോലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari