


തിരുവനന്തപുരം: പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനകീയ സമിതി സെക്രട്ടറി പി. ഗോപകുമാർസ്വാഗതം ആശംസിച്ചു. ചടങ്ങിൽ രണ്ടാമത് വാണിമണി പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന് മന്ത്രി സമ്മാനിച്ചു.ചടങ്ങിന് ആശംസകൾ അർപ്പിച്ചു മേയർ ആര്യ രാജേന്ദ്രൻ, മുൻ നിയമസഭാ സ്പീക്കർ എൻ. ശക്തൻ,കൗൺസിലർ അഡ്വക്കേറ്റ് വി. വി രാജേഷ്, കരമനജയൻ, മുൻമേയർ അഡ്വ: കെ. ചന്ദ്രിക തുടങ്ങിയ പ്രമുഖർ സംസാരിച്ചു. തുടർന്ന് നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം എം.ജയചന്ദ്രൻ നിർവ്വഹിച്ചു. കൃതജ്ഞത ട്രഷറർ ടി.എസ് വിജയകുമാർ ആശംസിച്ചു.
