
തിരുവനന്തപുരം :ജില്ലാതല സ്കൂൾ മേളകളുടെ വേദികളും തീയതിയും തീരുമാനിച്ചു. ഇത്തവണ ആറ്റിങ്ങലിലാണ് കലാ കായിക മേളകൾ.
റവന്യു ജില്ലാ സ്കൂൾ കായിക മേള ഒക്ടോബർ 15, 16, 17 തീയതികളിൽ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിലും, കലോത്സവം നവംബർ 17 മുതൽ 21 വരെ ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്എസ്എസ്, ഗവ.ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലും അനുബന്ധ വേദികളിലുമായി നടക്കും.
ശാസ്ത്രോത്സവം ഒക്ടോബർ 30,31 നവംബർ 1 തീയതികളിൽ നെയ്യാറ്റിൻകരയിലാണ്.
ഗവ.ബോയ്സ് എച്ച്എസ്എസും ഗവ.ഗേൾസ് എച്ച്എസ്എസും ആണ് മുഖ്യവേദികൾ.
സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 13ന് തിരുവനന്തപുരം തമ്പാനൂർ എസ്എംവി ഗവ. ബോയ്സ് എച്ച്എസ്എസിലാണ് .
