കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചല്‍ കൊച്ചുകുരുവിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കരവാളൂർ ഉണ്ണിക്കുന്ന് സ്വദേശി സംഗീത് ആണ് മരിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അഞ്ചല്‍ -പുനലൂർ റോഡില്‍ വെച്ച്‌ ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഗീതിന് ഒപ്പമുണ്ടായിരുന്ന ഉണ്ണിക്കുന്ന് സ്വദേശി സരോഷ് കുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഗീത ഓടിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുന്നതിനാണ് ദൃശ്യങ്ങളിലുള്ളത്.

You May Also Like

About the Author: Jaya Kesari