തിരുവനന്തപുരം :- പരുത്തിപ്പാറ കെലിൻഡ് ലൈൻ പരിസര പ്രദേശങ്ങളിൽ സദാചാര പോലീസ് ചമഞ്ഞു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. സ്വന്തം വീടിനു മുന്നിൽ വാഹനം ഒതുക്കി വച്ചിരുന്നാൽ പോലും അതൊരു സാമൂഹ്യ പ്രശ്നം ആയി വരുത്തി തീർത്തു സ്ഥലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ ആണ് ചിലരുടെ ശ്രമം. സ്ഥലത്തെ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കോ, സ്ഥലവാസികൾക്കോ പ്രശ്നം ഇല്ലാതിരിക്കുന്ന അവസരത്തിൽ ചില സാമൂഹ്യ വിരുദ്ധർ രംഗത്തിറങ്ങിയിരിക്കുന്നത് സ്ഥലത്തെ സമാധാന ജീവിതത്തെ തകർക്കാൻ ശ്രമിക്കുന്നതാനെന്നാണ് സ്ഥല വാസികളുടെ അഭിപ്രായം.
