കാര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്

കൊച്ചി: കലൂർ സ്റ്റേഡിയം ലിങ്ക് റോഡില്‍ കാർ ഇടിച്ച്‌ ഗുരുതര പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയില്‍ ത്രീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരം കരമന സ്വദേശി പ്രദീപ്കുമാറിനാണ്‌ (47) പരിക്കേറ്റത്. തിങ്കള്‍ രാവിലെ ജോലിസ്ഥലത്തേക്ക് നടപ്പാതയിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തെ അമിതവേഗത്തില്‍ എത്തിയ കാർ ഇടിച്ചശേഷം സമീപത്തെ വൈദ്യുതി തൂണില്‍ ഇടിച്ചുമറിയുകയായിരുന്നു.കാർ ഓടിച്ചിരുന്ന പുല്ലേപ്പടി സ്വദേശി ബിലാലിനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You May Also Like

About the Author: Jaya Kesari