



തിരുവനന്തപുരം :-ദേശീയ ക്ഷീര വികസനബോർഡും, മിൽമയും സംയുക്ത മായി സംഘടിപ്പിച്ച സഹകരണ ത്തിലൂടെ സമൃദ്ധി സംസ്ഥാന തല സെമിനാർ പാളയം കേരള ബാങ്ക് ആ ഡിറ്റോറിയത്തിൽ നടന്നു. ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോക്ടർ മിനേഷ് ഷാ ആദ്യക്ഷതവഹിച്ച യോഗത്തിൽ മന്ത്രി ചിഞ്ചു റാണി ഭദ്ര ദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. മിൽമ ചെയർമാൻ കെ എസ് മണി സ്വാഗതം ആശംസിച്ചു. മികച്ച അപ്ക്കോസ്, മികച്ച ക്ഷീര കർഷകൻ, മികച്ച എ ഐ ടെക്നിഷ്യൻ എന്നിവർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു നിരവധി പ്രമുഖർ സംസാരിച്ചു. എൻ ഡി ഡി ബി ഡെപ്യൂട്ടി ജനറൽ മാനേജർ കൃതജ്ഞത ആശംസിച്ചു സംസാരിച്ചു.
