
ഓൺലൈൻ മാർക്കറ്റിൽ ഇരട്ടിയോ മൂന്നിരട്ടിയോ ലാഭം, ‘വൺ ടൈം ഇൻവെസ്റ്റ്മെന്റ് ’, ‘AI ട്രേഡിങ് ബോട്ട് ’, ‘ഗ്യാരണ്ടീഡ് ഡെയിലി പ്രോഫിറ്റ് ’ — ഈ തലക്കെട്ടുകൾ കാണുമ്പോൾ തന്നെ സാധാരണ യുവാക്കളുടെ മനസിൽ ഉയരുന്നത് സ്വപ്നങ്ങൾ ആണ്. ജോലിക്കു പുറമേ ഒരു പാസ്സീവ് ഇൻകം ഉണ്ടാവണമെന്നും ‘ഫിനാൻഷ്യൽ ഫ്രീഡം ’ നേടണമെന്നും ഉള്ള ആഗ്രഹത്തെ കൃത്യമായി മനസ്സിലാക്കിയാണ് ഈ ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്. എന്നാൽ, ഭൂരിഭാഗം പ്ലാറ്റ്ഫോംമുകളും RBI, SEBI, FEMA എന്നിവയുടെ നിയന്ത്രണങ്ങൾക്കു പുറത്താണ്. രജിസ്റ്റർ ചെയ്ത കമ്പനി എന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ്, മാനിപുലേറ്റഡ് ആപ്പ് ഡാഷ്ബോർഡ്, ടെലിഗ്രാം സിഗ്നൽ ഗ്രൂപ്പുകൾ, ഫേക്ക് withdrawal പ്രൂഫ് സ്ക്രീൻഷോട്ടുകൾ വരെ ഉൾപ്പെടുത്തി അവർ ആദ്യം ചെറിയ തുക withdraw ചെയ്യാൻ അനുവദിക്കുന്നു. ഇതെല്ലാം വിശ്വാസം നേടാനായി ആണ് . പിന്നീടാണ് ആക്ടിവേഷൻ ഫീ, അപ്ഗ്രേഡ് പ്ലാൻ, ‘ബിഗ് പ്ലേയർ എൻട്രി ’ പോലുള്ള സൈക്കോളജിക്കൽ ട്രിഗ്ഗറിൽ വീഴിക്കൽ.
ഡീപ്ഫേക്ക് ശബ്ദവും AI ജനറേറ്റ് ചെയ്ത ഫേസ് വീഡിയോകാളും വരെ ഉപയോഗിച്ച് ‘ഇന്റർനാഷണൽ ബ്രോക്കർസ് ’ ആയി നിറഞ്ഞുനിൽക്കുന്ന സ്കാമ്മേഴ്സ്, 24/7 ലൈവ് സപ്പോർട്ട് സെന്റർ എന്ന ഭാവത്തിൽ വിക്ടിംസിനെ നോൺസ്റ്റോപ്പ് പ്രഷർ ചെയ്യുന്നു. “ഇപ്പോൾ തന്നെ ആഡ് ഫണ്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും”, “FEMA violation case” “Income Tax hold” തുടങ്ങിയ ഭീഷണികളിലൂടെ അവർ ആളുകളെ പൂര്ണ്ണമായും മെന്റൽ ഹോസ്റ്റേജ് ആക്കുന്നു. പലപ്പോഴും നിക്ഷേപിച്ച പണം നഷ്ടപ്പെട്ടതിനേക്കാൾ വലിയ നഷ്ടം ആളുകളുടെ ആത്മവിശ്വാസവും ബന്ധങ്ങളും തകർന്നുപോകുന്നു.
ഇനി ഇത്തരത്തിലുള്ള വലയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തമ്പ് റൂൾ ഒന്ന് മാത്രം: ഗ്യാരന്റീഡ് പ്രോഫിറ്റ് നൽകുമെന്ന് പറയുന്ന ഏതൊരു ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോവും 100% സ്കാം ആണ്. സ്റ്റോക്ക് മാർക്കറ്റ്, ഫോറെക്സ്, ക്രിപ്റ്റോ ഏതാണെങ്കിലും, ലൈസൻസ്ഡ് എക്സ്ചേഞ്ച് / SEBI രജിസ്റ്റർഡ് intermediary അല്ലെങ്കിൽ ഒരിക്കലും ട്രസ്റ്റ് ചെയ്യരുത്. ഡിജിറ്റൽ എറയിലെ ഏറ്റവും അപകടകരമായ ക്രിമിനൽ ഇൻഡസ്ട്രി — ഓൺലൈൻ ട്രേഡിങ് സ്കാം — ഇപ്പോൾ കേരളത്തിലെ ചെറു പട്ടണങ്ങളിലേക്കും നുഴഞ്ഞുകയറിയിരിക്കുകയാണ്. അറിയാതെ കയറുന്നവർക്ക് തിരികെ വരാൻ വഴിയില്ല.
