ഏപ്രിൽ 7 മുതൽ 12 വരെ ബാങ്കോക്ക് യൂത്ത് സെന്ററിൽ നടക്കുന്ന 2026-ലെ രണ്ടാമത്തെ തായ്ലൻഡ് കിക്ക്ബോക്സിംഗ് വേൾഡ് കപ്പ് ചാമ്പ്യൻഷിപ്പിൽ റിംഗ് സ്പോർട്സ് ചീഫ് റഫറിയായി ഇന്ത്യയിൽ നിന്നുള്ള ശ്രീ വിവേക് എ.എസ്. തിരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിങ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയും, ഇന്റർനാഷണൽ റഫറിയും, നാഷണൽ ചീഫ് റഫറിയും, ലോക് ജൻശക്തി പാർട്ടി കേരളയുടെ സ്പോർട്സ് സെൽ സംസ്ഥാന അധ്യക്ഷനും, കൂടാതെ വാക്കോ ഇന്റർനാഷണൽ ഫെഡറേഷന്റെ റഫറി കമ്മിറ്റി അംഗവുമാണ്.

