മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം.

മലപ്പുറം: മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. വണ്ടൂർ നടുവത്ത് പുത്തൻകുന്നില്‍ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിൻ നില്‍ക്കുന്ന കമ്പിലേക്ക് വീണ് ഇരു കമ്പുകളും പൊട്ടിവീണായിരുന്നു അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari