കാലിഫോർണിയ: അമേരിക്കയില്‍ ബോംബർ വിമാനം തകർന്ന് എട്ട് പേർ മരിച്ചു. തിങ്കളാഴ്ച കാലിഫോർണിയയിലാണ് ബി- 52 ബോംബർ വിമാനം അപകടത്തില്‍പ്പെട്ടത്.കാലിഫോർണിയയിലെ എഡ്വേർഡ്സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയർന്ന സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീഴുകയായിരുന്നു. അമേരിക്കൻ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോർട്രെസ് ബോംബർ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന് പിന്നാലെ അടിയന്തര രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്ത് എത്തിച്ചേർന്നതായും അധികൃതർ അറിയിച്ചു.
