വധശ്രമം ഉള്‍പ്പെടെ 17 കേസുകളിലെ പ്രതി അറസ്റ്റില്‍

വധശ്രമം ഉള്‍പ്പെടെ 17 കേസുകളിലെ പ്രതിയും ബെംഗളൂരു നിന്നും സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന പ്രധാന കണ്ണിയുമായ പ്രതി അറസ്റ്റില്‍.ലഗാന്‍ മനു, കെജിഎഫ് മനു എന്നീ പേരുകളില്‍ വിളിക്കുന്ന തിരുവല്ലം പാലപ്പൂര് സ്വദേശി മനുകുമാറി(34)നെയാണ് തിരുവല്ലം പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് കേസില്‍ പൊലീസിനു ഒറ്റിക്കൊടുത്തു എന്ന പേരില്‍ മലയിന്‍കീഴ് സ്വദേശിയെ പാലപ്പൂരിലേക്ക് വിളിച്ചു വരുത്തി സംഘം ചേര്‍ന്ന് ബിയര്‍ കൂപ്പി ഉപയോഗിച്ചു തലയ്ക്കടിച്ചു ഗുരുതര പരുക്കേല്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതിയാണിയാള്‍.കേസിലെ മറ്റ് രണ്ട് പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ ബെംഗളൂരുവിലേക്ക് മുങ്ങിയ ഇയാള്‍ പൊലീസ് പിന്തുടരുന്ന വിവരമറിഞ്ഞ് മഹാരാഷ്ട്രയിലേക്ക് കടന്നു. തിരുവല്ലം എസ്‌ഐ സന്തോഷ് ഉള്‍പ്പെട്ട പൊലീസ് സംഘം മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. തിരുവല്ലം കൂടാതെ കോവളം, വട്ടിയൂര്‍ക്കാവ് സ്റ്റേഷനുകളില്‍ മനുവിന് കേസുകളുണ്ട്.

You May Also Like

About the Author: Jaya Kesari