
പത്തനംതിട്ട: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ വാഹനാപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹത്തിന് നിസ്സാര പരുക്കേറ്റു.എം.സി റോഡില്‍ പന്തളം കുറമ്പാല അമൃത സ്‌കൂള്‍ ജങ്ഷന് സമീപത്തുവെച്ചായിരുന്നു സംഭവം.
അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർദിശയില്‍ വന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂക്കിന് നിസ്സാര പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പന്തളം മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
