
തിരുവനന്തപുരം. ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. തീരദേശ പാതയില്‍ മരിയനാട് ഗ്രൗണ്ടിന് സമീപമാണ് സംഭവം.മംഗലപുരം ഇടവിളാകം സ്വദേശി സാജു (58) ആണ് മരിച്ചത്.സാജു സഞ്ചരിച്ച സ്കൂട്ടർ ഇടതുഭാഗത്തേക്ക് തിരിക്കുമ്പോള്‍ പെരുമാതുറ ഭാഗത്തേക്ക് പോയ ടിപ്പറിന്റെ പിൻഭാഗം തട്ടി റോഡിലേക്ക് വീണു. ഉടൻതന്നെ പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കഠിനംകുളം പൊലീസ് അന്വേഷണം തുടങ്ങി. ഇതേ രീതില്‍ ഇന്നലെ കഠിനംകുളത്ത് കെഎസ്‌ആർടിസി ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
