
പൂജപ്പുര സരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ആയി ബന്ധപ്പെട്ടുള്ള എല്ലാ വിധ സജ്ജീകരണങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് രാജീവ് ചന്ദ്ര ശേഖർ എം എൽ എ യും, മേയർ വി വി രാജേഷും സംയുക്തമായി അറിയിച്ചു. നവരാത്രി മഹോത്സവത്തിന്റെ ഒരുക്കങ്ങളെ സംബന്ധിച്ചു പൂജപ്പുര സരസ്വതി മണ്ഡപം ആ ഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ പങ്കെടുത്തു സംസാരിക്കവെ യാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പൂജ മഹോത് സവദിവസങ്ങളിൽ ശക്തമായ പോലീസ് സംവിധാനം ഒരുക്കിയിട്ടുള്ളതായി യോഗത്തിൽ പങ്കെടുത്ത വട്ടിയൂർക്കാവ് സി എ ശശിധരൻ പിള്ള അറിയിച്ചു. ക്ഷേത്രപരിസരത്ത് പോലീസ് കൺട്രോൾ റൂം ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഒരുക്കും. ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും. എൽ ബി എസ്, പഞ്ചകർമ്മആശുപത്രി ഗ്രൗണ്ട് ഇതിനായി ഉപയോഗിക്കും. കാവടി ഘോഷയാത്ര ദിവസം പ്രത്യേക ക്രമീകരണ ങ്ങൾ ഏർപ്പെടുത്തു മെന്നും അറിയിച്ചു. റോഡിന്റെ അറ്റകുറ്റ പണികൾ, സ്വീവേജ് പണികൾ ഉടൻ തീർക്കും. വാട്ടർ അതോറിറ്റി കൂടുതൽ ടാപ്പുകൾ സ്ഥാപിച്ചു ശുദ്ധ ജല വിതരണം സാധ്യമാക്കും. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുള്ളതായി കെ എസ് ഈ ബി അധികൃതർ അറിയിച്ചു. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന്റെ ആദ്യക്ഷതയിൽ ആണ് യോഗ നടപടികൾ തുടങ്ങിയത്. സെക്രട്ടറി പി ഗോപകുമാർ ചടങ്ങിന് സ്വാഗതം ആശംസകൾനേർന്നു. രാജീവ് ചന്ദ്രശേഖർ എം എൽ എ, മേയർ വി വി രാജേഷ്, കൗൺ സിലർ രാജലക്ഷ്മി, വിവിധ വകുപ്പ് ഉദ്യോഗസ്റ്റർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ട്രഷറർ ടി എസ് വിജയകുമാർ നന്ദി പ്രകാ ശിപ്പിച്ചു.
