
ത്യശൂര്‍: തൃശൂര്‍ പാലാപ്പിള്ളിയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തുനിന്ന് മഞ്ജുഷയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ശാരീരിക അവശതകള്‍ നേരിടുന്ന തനിക്ക് ഡ്യൂട്ടി മാറ്റി നല്‍കിയതാണ് ജീവനൊടുക്കാന്‍ കാരണമായതെന്ന് കുറിപ്പില്‍ പറയുന്നതായാണ് ലഭിക്കുന്ന വിവരം.
