യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി -മന്ത്രി സി പി ജോൺ

തിരുവനന്തപുരം :- യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി ആയിരുന്നു എന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. വിക്രമനെ കുറിച്ചു പറയാൻ തനിക്കു വാക്കുകൾ ഇല്ല എന്ന് മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ യൂ. വിക്രമൻ മൂന്നാം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ ആണ് മന്ത്രി ഇക്കാര്യം ഓർമിപ്പിച്ചത്. നല്ലൊരു സുഹൃത്തും, മാധ്യമ, രാഷ്ട്രീയ മേഖലകളിൽ ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, ദീർഘ വീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യുന്നതിനും വിക്രമനെ പോലെ മറ്റൊരാളെ കിട്ടുക പ്രയാസം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള ജേർണ്ണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം സംഘടിപ്പിച്ച യൂ. വിക്രമൻ അനുസ്മരണ ചടങ്ങുകൾ പുഷ്പാർച്ചന യോടെ ആണ് ആരംഭിച്ചത്.പന്ന്യൻ രവീന്ദ്രൻ അധ്യക്ഷൻ ആയിരുന്നു. സംഘടന ജില്ലാ സെക്രട്ടറി വിജയദാസ് സ്വാഗതം ആശംസിച്ചു. എസ് ആർ ശക്തി ധരൻ, പ്രസ്സ് ക്ലബ്‌ സെക്രട്ടറി പി ആർപ്രവീൺ, കെ ജെ യൂ സംസ്ഥാന പ്രസിഡന്റ്‌ ജോസിതുമ്പനത്ത്‌, സംസ്ഥാന ജനറൽ സെക്രട്ടറി എ പി ഷഫീക്, സംസ്ഥാന ട്രഷറർ സബീർ അലി, ആർ ശിവശങ്കരപിള്ള, പി. കെ രതീഷ് തുടങ്ങിയവർ യൂ. വിക്രമൻ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ രജിത കൃതജ്ഞത രേഖപ്പെടുത്തി.

You May Also Like

About the Author: Jaya Kesari