വിരമിച്ച സൈ നികർക്കുള്ള ആദരവ് എന്നും നിലനിർത്തണം -ആദിത്യ വർമ്മ

തിരുവനന്തപുരം :- സൈന്യ ത്തിൽ നിന്നും വിരമിച്ച സൈനികർക്കു സമൂഹത്തിൽ ഉള്ള ആദരവ് എന്നും നിലനിർത്താൻ സമൂഹം ബാധ്യസ്ഥരാണെന്നു ആദിത്യ വർമ്മ. നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി (reg. No. 2171/97-98) യുടെ വാർഷിക സമ്മേളനവും, കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. നമ്മുടെ രാജ്യത്തെ രാപകൽ ഭേദമന്യേ കാവൽ നിൽക്കുന്നവരാണ് സൈനികർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യ ത്തിൽ നിന്നും കാലാവധി കഴിഞ്ഞു വിരമിച്ച വർക്ക്‌ ആദരവിന്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല എന്ന് അദ്ദേഹം പറഞ്ഞു. സംഘടന യുടെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ശ്രീകുമാർ എ യുടെ ആദ്യക്ഷതയിൽ ആണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിര വധി പ്രമുഖരെ ആദരിച്ചു. സജീവ് സൗ പർണിക, ബെന്നി കാരക്കാട്, സുനിൽ കുമാർ, എറണാകുളം ഡിക്സ്ട്രിക്ട് പ്രസിഡന്റ്‌ ചന്ദ്രബാബു, അഡ്വക്കേറ്റ് തലഹത് എന്നിവർ പങ്കെടുത്തിരുന്നു.

You May Also Like

About the Author: Jaya Kesari